inner-image

വ്യാജനോട്ടുമായി ബാങ്കിലെത്തിയ പൂന്തുറ സ്വദേശിയില്‍ നിന്നും പിടികൂടിയത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്.പൂന്തുറ സ്വദേശി ബര്‍ക്കത്തിനെയാണ് വ്യാജനോട്ടുകളുമായി പിടിച്ചത്. ഒരാഴ്ച മുമ്ബാണ് സംഭവമുണ്ടായത്. പൂന്തുറ സ്വദേശി ബര്‍ക്കത്ത് 12,500 രൂപയുടെ വ്യാജ നോട്ടുകളുമായി ബാങ്കില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് നാസിക്കില്‍ ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാനില്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതിന്ന് സമാനമായ നോട്ടുകളാണെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. അതേസമയം, സൗദിയില്‍ പോയപ്പോള്‍ കൊണ്ടുവന്ന നോട്ടുകളാണെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറും.

Ad Image Ad Image Ad Image Ad Image Ad Image Ad Image