inner-image

'ഡയമണ്ട് നെക്ലേസ്' എന്ന ചിത്രത്തിനു ശേഷം 12 വർഷം കഴിഞ്ഞു ഫഹദും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു. കെ.എൻ. പ്രശാന്തിന്‍റെ പൊനം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിന് പേരിട്ടിട്ടില്ല.മള്‍ടി സ്റ്റാർ സിനിമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം മറ്റൊരു സൂപ്പർതാരം കൂടി ഉണ്ടാകും.ഒരുപാട് വയലൻസും ആക്‌ഷനും ഒക്കെയുള്ള കഥയാണ്. കാടിന്‍റെ പശ്ചാത്തലത്തില്‍ ഒരു പ്രതികാര കഥ. അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. സ്ക്രിപ്റ്റ് ഏതാണ്ട് പൂർത്തിയായതായും സിനിമയിലെ രണ്ടാമത്തെ കഥാപാത്രത്തിനായുള്ള നടനെ തേടിക്കൊണ്ടിരിക്കുകയാണ് താനെന്ന് ലാൽ ജോസ്. ലാൽ ജോസിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ബജറ്റ് കൂടിയ സിനിമയാകും ഇതെന്നാണ് പറയപ്പെടുന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image