Technology
വാട്‌സ്ആപ്പ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ മെറ്റയുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്നലെ രാത്രി പ്രവർത്തന രഹിതമായി
വാട്‌സ്ആപ്പ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ മെറ്റയുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബുധനാഴ്ച രാത്രിയിൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വ്യാപകമായ തടസ്സം നേരിട്ടു. രാത്രി പതിനൊന്നു മണിയോടുകൂടി ആരംഭിച്ച പ്രശ്നം മൊബൈൽ ഫോണുകളിലും ഡെസ്ക്ടോപ്പുകളിലും ഒരുപോലെ അനുഭവപ്പെട്ടു.
ചിലർക്ക് ആപ്പുകൾ വളരെ സാവധാനത്തിലാണ് പ്രവർത്തിച്ചത്. ഈ തടസ്സം സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്ന ലോകത്തെ വലിയൊരു വിഭാഗത്തെ ബാധിച്ചു. എന്നാൽ ഈ പ്രശ്നത്തിന് കാരണം എന്താണെന്നും എത്രനേരം തുടരുമെന്നും സംബന്ധിച്ച് മെറ്റ ഇതുവരെ ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല.