inner-image


       ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പങ്കെടുത്തില്ല. ആരോഗ്യപ്രശ്നം കാരണം ആയുർവേദ ചികിത്സ നടക്കുന്നതിനാൽ ആണ് പങ്കെടുക്കാത്തതെന്ന് ഇ പി ജയരാജൻ പാർട്ടിയെ അറിയിച്ചിരുന്നു. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ ആയിരുന്നു പരിപാടി, പുഷ്പാർച്ചനയിൽ പങ്കെടുക്കുമെന്ന് ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പിൽ ഉണ്ടായിരുന്നുവെങ്കിലും ഇ പി പങ്കെടുക്കാതെ മാറിനിൽക്കുകയായിരുന്നു.

      എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിനു ശേഷം പാർട്ടി പരിപാടികളിൽ പങ്കെടുക്കുവാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ ഇ പി തയ്യാറായിട്ടില്ല. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എന്ന വാർത്ത ജയരാജൻ സമ്മതിക്കുക ചെയ്തതോടുകൂടി ഇ പി ക്കെതിരെ നടപടി വരുവാനുള്ള സാധ്യത ഏറിയിരുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിനു ശേഷം കടുത്ത അതൃപ്തിയിലാണ് ഇ പി ജയരാജൻ.

Ad Image Ad Image Ad Image Ad Image Ad Image Ad Image