Entertainment
കേരളപ്പിറവി ദിനത്തിൽ " എമ്പുരാൻ " ന്റെ റിലീസ് തിയതി പുറത്തു വിട്ട് അണിയറക്കാർ
മലയാള സിനിമ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാന്‍.കേരളപ്പിറവി ദിനമായ ഇന്ന് ചിത്രത്തിന്റെ റിലീസ് തിയതി അണിയറക്കാർ പുറത്തു വിട്ടു.2025 മാർച്ച് 27 നാണ് റിലീസ് ചെയ്യുക.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ച.
ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന പോസ്റ്ററില്‍ പിന്തിരിഞ്ഞ് നില്‍ക്കുന്ന ഒരാളുടെ രൂപമാണ് പ്രധാനമായും ഉള്ളത്. എന്നാല്‍ ഇത് ആരെന്ന് വ്യക്തമല്ല. വെള്ള നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചിരിക്കുന്നയാള്‍ മുടി പറ്റെ വെട്ടിയിട്ടുമുണ്ട്. സൂക്ഷിച്ച് നോക്കിയാല്‍ ഇയാള്‍ക്ക് വലതുഭാഗത്തായി മോഹന്‍ലാലിന്‍റെ മുഖവും കാണാം. പിന്‍തിരിഞ്ഞ് നില്‍ക്കുന്നത് ഏത് നടനാണ് എന്നതിനെച്ചൊല്ലിയാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഫഹദ്, സൂര്യ, രാഘവ ലോറന്‍സ്, പ്രണവ് മോഹന്‍ലാല്‍ എന്നിങ്ങനെ നീളുന്നു ആരാധകരുടെ പ്രവചനം.