Local News
അതിരപ്പിള്ളിയിൽ പരിശോധന

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയ സംഭവം: കാട്ടാനയുള്ള കാലടി പ്ലാന്റേഷൻ രണ്ടാം ബ്ലോക്കിൽ പരിശോധന. വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. വെറ്റിലപ്പാറ 14ൽ കണ്ട കാട്ടാന ചാലക്കുടി പുഴ കടന്ന് രണ്ടാം ബ്ലോക്കിൽ നിലയുറപ്പിച്ചു. ഭക്ഷണം ഉൾപ്പെടെ എടുക്കാൻ ആനയ്ക്ക് അവശതയുള്ളതായി നിഗമനം.
