Local News
കാട്ടാനക്കൂട്ടം എംഎൽഎ സഞ്ചരിച്ച വാഹനം തടഞ്ഞു
മലക്കപ്പാറയിൽ ചാലക്കുടി എംഎൽഎയുടെ വാഹനം തടഞ്ഞ് കാട്ടാനക്കൂട്ടം. എംഎൽഎ സനീഷ് കുമാർ ജോസഫ് , കെപിസിസി സെക്രട്ടറി എ പ്രസാദ് എന്നിവർ സഞ്ചരിച്ച വാഹനമാണ് കാട്ടാനക്കൂട്ടം തടഞ്ഞത്. ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തിയ കാട്ടാനക്കൂട്ടം പിന്നീട് കാടുകയറി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വേറെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.