Local News
കുറുപ്പത്ത് ശിവശങ്കർ ചെരിഞ്ഞു.
കേച്ചേരി : തൃശ്ശൂർ ജില്ലയിലെ ഉയരം കൂടിയ ആനകളിൽ ഒന്നായ കുറുപ്പത്ത് ശിവശങ്കർ ചെരിഞ്ഞു. കേച്ചേരി തോളൂർ സ്വദേശിയായ ദിലീപ് എന്നയാളുടെ ഉടമസ്ഥതയിലാണ് ആന. 55 വയസ്സ് പ്രായമായിരുന്നു. മദപ്പാടിൽ ആയിരുന്ന ആന വയറ് സ്തംഭനത്തെ തുടർന്ന് കഴിഞ്ഞദിവസം മുതൽ അവശതയിലായിരുന്നു.. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ തോളൂരിലെ ഉടമയുടെ വീട്ടിൽ വച്ച് തന്നെയാണ് ചെരിഞ്ഞത്.. പുത്തൻകുളം ലക്ഷ്മണൻ എന്ന ആനയാണ് പിന്നീട് കുറുപ്പത്ത് ശിവശങ്കർ ആയത്... ... മേഖലയിലെ എഴുന്നള്ളിപ്പുകളിലെ ഇപ്പോഴത്തെ തലയെടുപ്പുള്ള ആനകളിൽ ഒന്നായിരുന്നു കുറുപ്പത്ത് ശിവശങ്കർ..