Sports
എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ വച്ച് തകർത്ത് ബാഴ്സലോണ
റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ വച്ച് തകർത്ത് ബാഴ്സലോണ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണയുടെ ജയം.ഗോളുകൾ ഇല്ലാതിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 54 ആം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കി ആണ് ഗോൾ വേട്ട തുടങ്ങിയത്. രണ്ട് മിനിറ്റുകൾക്ക് ശേഷം ലെവൻഡോസ്കി തന്നെ ഹെഡ്ഡറിലൂടെ രണ്ടാം ഗോളും നേടി.77-ാം മിനിറ്റില്‍ റാഫിഞ്ഞയുടെ അസിസ്റ്റില്‍ നിന്നുള്ള സ്‌ട്രൈക്കില്‍ ലമിൻ യമാല്‍ ബാഴ്‌സലോണയുടെ ലീഡ് ഉയർത്തി. പിന്നീട് 84-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡിൻ്റെ ഗോള്‍കീപ്പർ ആൻഡ്രി ലുനിനെ മറികടന്ന് ഗോള്‍ നേടി റാഫിഞ്ഞ വിജയം പൂർത്തിയാക്കി.
30 പോയിന്റോടെ ബാഴ്സലോണ പോയിന്റ് ടേബിളിൽ ഒന്നാമതും റയൽ മാഡ്രിഡ് 24 പോയിന്റുമായി രണ്ടാമതും ആണ്.