Local News
ദേശീയപാതയിൽ എടമുട്ടത്ത് കാറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
എടമുട്ടം : ദേശീയപാതയിൽ എടമുട്ടത്ത് കാറും ബസ്സും കൂട്ടിയിടിച്ച് കാർ യാത്രികനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരൺ കൃഷ്ണൻ(21) എന്ന യുവാവ് മരിച്ചു. രാവിലെ ഒൻപതോടെ എടമുട്ടം സെന്ററിന് തെക്ക് ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.ഗുരുവായൂരിലേക്ക് പോകുന്ന സ്വകാര്യ ബസും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.കാറിൽ യാത്ര ചെയ്തിരുന്ന ഒരു യുവതിക്കും പരിക്കേറ്റിരുന്നു.ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.