inner-image

ഒരു മാസത്തിനുള്ളിൽ അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള തെളിവുകൾ ശാസ്ത്രജ്ഞര്‍ പുറത്തുവിടുമെന്ന് നാസയുടെ വിവിധ പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ള ചലച്ചിത്ര നിർമ്മാതാവ്. നാസ, ബിബിസി എന്നിവയ്ക്ക് വേണ്ടി നിരവധി ഡോക്യുമെൻ്ററികൾ നിർമ്മിച്ച സൈമൺ ഹോളണ്ട് എന്നായാളാണ് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഭൂമിക്ക് പുറത്തും ജീവനുണ്ടെന്നും അതിൻ്റെ തെളിവുകൾ ശാസ്ത്രജ്ഞരുടെ പക്കലുണ്ടെന്നും ഇയാൾ പറയുന്നു. യുകെയിലെ ഓക്‌സ്‌ഫോർഡ് സർവകലാശലയിലെ ശാസ്ത്രജ്ഞൻമാരാണ് കണ്ടെത്തലിന് പിന്നിൽ. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പായി തങ്ങളുടെ കണ്ടെത്തലുകൾക്ക് ശാസ്ത്രജ്ഞർ അന്തിമരൂപം നൽകിക്കൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായാൽ തെളിവുകൾ ഉൾപ്പെടെ പരസ്യപ്പെടുത്തുമെന്നും ഹോളണ്ട് അവകാശപ്പെട്ടു. ഭൂമിക്കപ്പുറമുള്ള ജീവൻ്റെ തെളിവുകൾ കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്ന മാർക്ക് സക്കർബർഗിൻ്റെ ബ്രേക്ക്‌ത്രൂ ലിസൺ സംരംഭത്തിൽ നിന്നുള്ളവരാണ് തന്നോട് ഈ വിവരം പങ്കുവച്ചത്.

                            2019ൽ ഓസ്‌ട്രേലിയയിൽ പാർക്ക്‌സ് ദൂരദർശി ഉപയോഗിച്ച് അന്യഗ്രഹ ജീവി സാന്നിധ്യത്തിൻ്റെ തെളിവുകൾ കണ്ടെത്തിയതായും ഹോളണ്ട് അവകാശപ്പെടുന്നു. ഹോളണ്ടിൻ്റെ വെളിപ്പെടുത്തല്‍ ശാസ്ത്രാനേഷികളിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ഭൂമിക്ക് പുറത്ത് ജീവൻ്റെ സാധ്യതകൾ ഉണ്ടോ എന്നത് ഏറെക്കാലമായി ശാസ്ത്രജ്ഞരുടെ ചിന്താവിഷയമാണ്. സാധ്യതകൾ ശാസ്ത്രജ്ഞർ തള്ളുന്നില്ലെങ്കിലും അന്യഗ്രഹജീവികളെപ്പറ്റി നിർണ്ണായകമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പതിറ്റാണ്ടുകളായി നൂതന ദൂരദർശിനികളും ഡാറ്റാ വിശകലനവും ഉപയോഗിച്ച് അന്യഗ്രഹ ജീവികൾക്കായുള്ള തിരച്ചിൽ ശാസ്ത്രലോകം തുടരുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ.

Ad Image Ad Image Ad Image Ad Image Ad Image Ad Image