inner-image

വിസ്‌മയ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്നു തുടക്കം. 38 ദിവസം നീളുന്ന വ്യാപാരോത്സവം ജനുവരി 12ന് അവസാനിക്കും. 1000 ഡ്രോണുകളുടെ അകമ്പടിയോടെ നടക്കുന്ന വെടിക്കെട്ടാണ് ഉദ്ഘാടന ചടങ്ങിലെ പ്രധാന ആകർഷണം. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ദിവസവും രാത്രി 8:30ന് വെടിക്കെ ട്ടുണ്ടാകും. എല്ലാ ദിവസവും സംഗീത വിരുന്നും നടക്കും. ഹിൽസ് മാൾ, ഓട്ടോഡ്രോം, മിർദിഫ് സിറ്റി സെന്റർ തുടങ്ങിയ മാളുകളിൽ ആകർഷക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ആഡംബര കാറുകൾ ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. റീട്ടെയ്ൽ സ്‌റ്റോറുകളിലൂടെ ആയിരത്തിലധികം ആഗോള,പ്രാദേശിക ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വിലക്കുറവിൽ വാങ്ങാം. പാം നഖീൽ മാൾ, പാം വെസ്റ്റ് ബീച്ച്, അൽസീഫ്, ദുബായ് ഡിസൈൻ ഡിസ്ട്രിക്ട്, അൽ മർമൂം എന്നിവിടങ്ങൾ വർണവിളക്കുകളാൽ ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image