Business & Economy, Opinion & Editorial, International
ദുബായ് മെട്രോ ഓടിത്തുടങ്ങിയിട്ട് 15 വർഷങ്ങൾ
15 വർഷം മുൻപ് ദുബായിയുടെ പൊതുഗതാഗതത്തിൽ കാറുകളും ബസുകളും മാത്രമായിരുന്നു. അന്നത്തെ യാത്രാ ദുരിതം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അധികമായിരുന്നു. സമയത്ത് ഓഫീസിൽ എത്താൻ കഴിയാതെ വിഷമിച്ചവർ ,നല്ല ജോലി ലഭിച്ചിട്ടും ദൂരെ സ്ഥലങ്ങളിൽ പോയി ജോയിൻ ചെയ്യാൻ കഴിയാത്തവർ അങ്ങനെ ധാരാളം പ്രശ്നങ്ങൾക്ക് ഒരു ഉത്തരമായിരുന്നു 2009 സെപ്റ്റംബർ 09 നു പ്രവർത്തനം ആരംഭിച്ച ദുബായ് മെട്രോ.
ദുബായ് മെട്രോയുടെ ഈ അതിവേഗ പാത ആ രാജ്യത്തിന്റെ വളർച്ചക്ക് നിർണായകമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. മെട്രോയുടെ ഇരു വശങ്ങളിലുമായി ധാരാളം ബിസിനസ്സ് സ്ഥാപനങ്ങൾ വളർന്നു വരികയുണ്ടായി.
ദുബായ് വിമാനത്താവളത്തിലേക്കു പോകുന്നതിനും വരുന്നതിനും ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗമെന്ന നിലയിലേക്ക് ദുബായ് മെട്രോ വളർന്നു. ഏറ്റവും കുറഞ്ഞത് 3 ദിർഹവും പരമാവധി 7.5 ദിർഹവുമാണ് മെട്രോയിലെ നിരക്ക്.തുടക്കത്തിൽ ആയിരങ്ങൾ മാത്രമാണ് മെട്രോ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ന് ഒരു ദിവസത്തെ ശരാശരി യാത്രക്കാരുടെ എണ്ണം 7 ലക്ഷത്തിൽ അധികമാണ്. പുലർച്ചെ 5 നു തുടങ്ങി രാത്രി 12 വരെയാണ് മെട്രോ സർവീസ് നടത്തുന്നത്.