Local News
മുരിങ്ങക്കായ വില റെക്കോർഡിൽ ; പച്ചക്കറി വില കുതിക്കുന്നു
മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവങ്ങളായ സാമ്പാർ,അവിയൽ എന്നിവയിൽ ഉപയോഗിക്കുന്ന മുരിങ്ങക്കായക്ക് റെക്കോർഡ് വില.കിലോക്ക് 500 നു മുകളിലാണ് വില.കഴിഞ്ഞമാസം 20 വരെ കിലോഗ്രാമിന് 120 രൂപ വരെയായിരുന്നു വില.ശബരിമല സീസണ്‍ ആരംഭിച്ചതും തമിഴ്‌നാട്ടില്‍നിന്നുള്ള മുരിങ്ങക്കയുടെ വരവ് കുറഞ്ഞതുമാണ് വില കുത്തനെ ഉയരാന്‍ കാരണം.കേരളത്തിലെ വിപണികളില്‍ ഇപ്പോള്‍ ലഭിക്കുന്നതു ഉത്തരേന്ത്യന്‍ മുരിങ്ങക്കയാണ്. ഇവ പ്രധാനമായും എത്തുന്നതു ഗുജറാത്തില്‍നിന്നാണ്. ശബരിമല സീസണ്‍ തുടങ്ങിയതോടയാണ് മുരിങ്ങയ്ക്കായ്ക്കു വിപണിയില്‍ കുതിപ്പുണ്ടാക്കിയത്.
ഏത്തപ്പഴത്തിന്‍റെ വിലയും ഉയരുകയാണ്. വില കിലോഗ്രാമിന് 75 മുതല്‍ 80 രൂപവരെയെത്തി. 45-50 രൂപവരെയായിരുന്നു വില. പഴത്തിനൊപ്പം പച്ചക്കായയുടെ വിലയും ഉയര്‍ന്നിട്ടുണ്ട് 35 രൂപയില്‍നിന്നു വില 50 രൂപയിലെത്തി.
കഴിഞ്ഞമാസം ആദ്യം 40 രൂപയുണ്ടായിരുന്ന ബിറ്റുറൂട്ടിന് ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ 60 രൂപയാണു വില. കമ്ബം ബീറ്റ്‌റൂട്ടിനാണ് 60 രൂപ. ഊട്ടി ബീറ്റ്‌റൂട്ട് ലഭിക്കുന്നത് 70-75 രൂപ നിരക്കിലാണ്. 55 രൂപയായിരുന്ന കാരറ്റിനു 80 രൂപയായി ഉയര്‍ന്നു.