Sports
രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായി വീണ്ടും ദ്രാവിഡ്
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡ് ഇനി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകൻ ആകുമെന്ന് ടീം ശെരിവെച്ചു .
ദ്രാവിഡും ടീം ഡയറക്ടർ ആയ സംഗക്കാരയും ടീമിന്റെ ക്യാപ്റ്റൻ കൂടിയായ മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണും കൂടി ഒന്നിക്കുമ്പോൾ പുതിയ സീസണിൽ കപ്പിൽ കുറഞ്ഞതൊന്നും രാജസ്ഥാൻ പ്രതീക്ഷിക്കുന്നില്ല.
സഞ്ജുവിന്റെ കരിയറിലെ നിർണായക മാർഗദർശികളിലൊരാളാണ് അൻപത്തിരണ്ടുകാരനായ ദ്രാവിഡ്.