inner-image

കോണ്‍ഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന ഡോ. പി സരിന്‍ പാലക്കാട് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാനുള്ള സാധ്യതയേറുന്നു. മത്സരിക്കാൻ എല്‍ഡിഎഫ് നേതൃത്വത്തെ സരിന്‍ സമ്മതം അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാകുമോ അതോ പാർട്ടി ചിഹ്നത്തിൽ തന്നെയാവോ സരിന്‍ മത്സരിക്കുക എന്നാണ് ഇനി അറിയേണ്ടത്. പാലക്കാട് ചേർന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് സരിന്റെ നീക്കങ്ങളെ നിരീക്ഷിച്ച് വരുകയാണ്. കോൺഗ്രസ് വിട്ട് വന്നാൽ പിന്തുണക്കാൻ സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് ആലോചിക്കുന്നുണ്ട്. സരിനെ സ്ഥാനാർഥിയാക്കിയാൽ സി.പി.എമ്മിന് ഗുണകരമാകും എന്നാണ് വിലയിരുത്തൽ.ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ അധ്യക്ഷതയില്‍ ചേർന്ന അവൈയ്‍ലബ്ള്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാവന്നാണ് സാധ്യത. കോണ്‍ഗ്രസിലെ കലഹം അനുകൂല സാഹചര്യമായി തീരുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. ഇലക്ഷൻ ഡിക്ലയർ ചെയ്ത അന്ന് തന്നെ യുഡിഎഫ് തങ്ങളുടെ സ്ഥാനാർത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image