inner-image

 

    ദുൽഖർ സൽമാൻ നായകനായി എത്തുന്ന കാന്ത യുടെ ചിത്രീകരണം ആരംഭിച്ചു. തമിഴിൽ ഒരുക്കുന്ന ചിത്രം മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ലൈഫ് ഓഫ് പൈ അടക്കമുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള സെൽവമണി സെൽവരാജ് അവാർഡുകൾ വാരിക്കൂട്ടിയ നിള എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കാന്ത.

       ദുൽഖറിനൊപ്പം റാണ ദഗുബട്ടി, ഭാഗ്യശ്രീ ബോർസെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ദുൽഖർ ഇതുവരെ കാണാത്ത രീതിയിൽ ആവും ചിത്രത്തിൽ എത്തുകയെന്ന് സംവിധായകൻ സെൽവമണി പറഞ്ഞിരുന്നു. ദുൽഖറിൻ്റെ വേഫറെർ ഫിലിംസും റാണ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്. 

     ദുൽഖറിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കർ ഒൿടോബർ 31ന് റിലീസ് ചെയ്യും.

Ad Image Ad Image Ad Image Ad Image Ad Image Ad Image