രൺവീർ സിംഗിൻ്റെ ഡോൺ3 യുടെ ഷൂട്ടിംഗ് അടുത്ത വർഷത്തേക്ക് നീളാന്‍ സാധ്യത
രൺവീർ സിംഗും കിയാര അദ്വാനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡോൺ3 യുടെ ഷൂട്ടിംഗ് 2025ലേക്ക് നീളാന്‍ സാധ്യത. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഡോൺ സീരീസിലെ ആദ്യ രണ്ടു ഭാഗങ്ങളും സംവിധാനം ചെയ്ത ഫർഖാൻ അക്തറാണ്. ആദ്യ രണ്ട് ഭാഗങ്ങളിലും ഷാരൂഖാൻ ആയിരുന്നു നായകൻ. ഡോൺ3 യുടെ തിരക്കഥയ്ക്ക് റൺവീർ സിംഗിനെ പോലെയുള്ള പുതിയ തലമുറയിലെ നടനെയാണ് ആവശ്യമെന്ന് ഫർഖാൻ അക്തർ ഒരു ഓൺലൈൻ ചാനൽ ഇൻ്റർവ്യൂവിൽ പറഞ്ഞു. സൂപ്പർ ഹിറ്റായ ആദ്യ രണ്ടു ഭാഗങ്ങളുടെ തുടർച്ചയാണോ മൂന്നാം ഭാഗം എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഫർഖാൻ അക്തർ നായകനായി അഭിനയിക്കുന്ന 120 ബഹദൂർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നീണ്ടു പോയതാണ് ഡോൺ3 യുടെ ഷെഡ്യൂളിൽ മാറ്റം വരുവാൻ കാരണം. ബിഗ് ബഡ്ജറ്റ് ചിത്രമായ ഡോൺ3 നിർമ്മിക്കുന്നത് ഫർഖാൻ അക്തറും റിതേഷ് സിദ്ധ്വാനിയും ചേർന്നാണ്.