Politics
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ പി. സരിൻ; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം, പാര്‍ട്ടി ചിഹ്നം നൽകില്ല.
ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന്റെ സ്ഥാനാർത്ഥിയായി സരിൻ്റെ പേര് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. സരിൻ മികച്ച സ്ഥാനാർത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റിൽ അംഗങ്ങൾ വിലയിരുത്തിയത്. സീറ്റ് നിക്ഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാര്‍ട്ടി ചിഹ്നം സരിന് നൽകില്ല. സെക്രട്ടറിയേറ്റിന്‍റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും. സരിനോട് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വരാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം ചിഹ്നത്തില്‍ മത്സരിക്കാന്‍ തനിക്ക് ഒരു പ്രയാസവും ഇല്ലെന്ന് പി സരിന്‍ പറഞ്ഞു.