Politics
പി പി ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് നവംബർ എട്ടിലേക്കു മാറ്റി
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നവംബര്‍ എട്ടിലേക്ക് മാറ്റി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ആത്മഹത്യാ പ്രേരണാ കുറ്റമാണ് പൊലീസ് ദിവ്യയ്ക്കെതിരെ ചുമത്തിയത്.അഡ്വ. കെ വിശ്വനാണ് ദിവ്യക്കായി ഹാജരായത്. എഡിഎം മരിച്ച കേസില്‍ അന്വേഷണസംഘം മുന്‍പോട്ടു പോകുന്നത് ശരിയായ ദിശയില്‍ അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. നിലവില്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിയുകയാണ് ദിവ്യ.