inner-image

ഡിജിറ്റല്‍ പണമിടപാട് വർധിച്ചതിനാൽ രാജ്യത്ത് കറൻസിയിലുള്ള വിനിമയം കുറയുന്നതായി റിസർവ് ബാങ്ക് പഠനം. 2024 മാർച്ചിലെ കണക്കുകള്‍ പ്രകാരം 60 ശതമാനം ഇടപാടുകളും കറൻസിയില്‍ തന്നെയാണ് നടക്കുന്നത്. എന്നാല്‍, ഈ അനുപാതം വളരെവേഗം കുറയുന്നതായാണ് കറൻസിയുടെ ഉപയോഗം സംബന്ധിച്ച്‌ ആർ.ബി.ഐ. കറൻസി മാനേജ്മെന്റ് വകുപ്പിലെ പ്രദീപ് ഭുയാൻ തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2011-12 മുതല്‍ 2023-24 വരെയുള്ള പണമിടപാടുകളുടെ വിവരങ്ങളാണ് പരിശോധിച്ചിട്ടുള്ളത്.2021 ജനുവരി-മാർച്ച്‌ കാലയളവില്‍ 81 മുതല്‍ 86 ശതമാനം വരെ ഇടപാടുകള്‍ കറൻസിയിലായിരുന്നു നടന്നിരുന്നത്. 2024 ജനുവരി-മാർച്ച്‌ കാലയളവിലിത് 52-60 ശതമാനം വരെയായി കുറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ ഇക്കാലത്ത് ഇരട്ടിയായി. 2020-21 സാമ്ബത്തികവർഷം 14-19 ശതമാനം വരെയായിരുന്നു ഡിജിറ്റല്‍ ഇടപാടുകള്‍. 2024 മാർച്ചിലിത് 40 ശതമാനത്തിലേക്കെത്തി..രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച 2016-ലാണ് യുണിഫൈഡ് പേമെന്റ് ഇന്റർഫേസ് എന്ന യു.പി.ഐ. അവതരിപ്പിച്ചത്.കോവിഡ് കാലത്താണ് യു.പി.ഐ ആളുകൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image