Local News
തമിഴ് നടൻ ധനുഷും ഭാര്യ ഐശ്വര്യയും വിവാഹമോചിതരായി
തമിഴ് നടൻ ധനുഷും സൂപ്പർ താരം രജനികാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവായി.18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ഇതോടെ അവസാനമായി.2004 നവംബർ 18 നായിരുന്നു ഇരുവരുടെയും വിവാഹം.
ഇപ്പോൾ തമിഴിലെ വിലയേറിയ താരങ്ങളിലൊരാളാണ് ധനുഷ്. ഐശ്വര്യയും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കാനുള്ള ഒരുക്കത്തിലാണ്. രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ‘ലാൽ സലാം’ ആണ് ഐശ്വര്യ സംവിധാനം ചെയ്ത അവസാന സിനിമ.