inner-image

അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് നല്‍കുന്നത് തടഞ്ഞ് ഡിജിപി. ഒരറിയിപ്പ് ഉണ്ടാകും വരെ മെഡല്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഡിജിപി ഉത്തരവിറക്കി.എംഎല്‍എ പി വി അൻവർ ഉൾപ്പെടെയുള്ളവരുടെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡിജിപി യുടെ തീരുമാനം.അജിത് കുമാറിന് പുറമേ ഡിവൈഎസ്പി അനീഷ് കെ ജിക്കും മെഡല്‍ നല്‍കരുതെന്ന് ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ വരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image