ആരാധകരെ ഞെട്ടിക്കാൻ ജൂനിയർ എൻടിആർ; ദേവര യുടെ ട്രെയിലർ റിലീസ് ചെയ്തു
ജൂനിയർ എൻടിആർ നെ നായകനാക്കി കൊരട്ടാല ശിവ രചനയും സംവിധാനവും നിർവഹിക്കുന്ന ദേവര യുടെ ട്രെയിലർ റിലീസ് ചെയ്തു. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ദേവര യുടെ ആദ്യഭാഗം സെപ്റ്റംബർ 27ന് റിലീസ് ചെയ്യും. ആക്ഷൻ ഡ്രാമ ചിത്രമായ ദേവര തെലുങ്ക് നു പുറമേ കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.
നന്ദമൂരി കല്യാൺ റാം അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് യുവ സുധ ആർട്സും എൻടിആർ ആർട്സും ചേർന്നാണ്. ജൂനിയർ എൻടിആർ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ സൈഫ് അലിഖാൻ, ജാൻവി കപൂർ, പ്രകാശ് രാജ് എന്നിവർക്ക് പുറമെ മലയാളത്തിൽ നിന്നും ഷൈൻ ടോം ചാക്കോ, നരേൻ എന്നിവരും അഭിനയിക്കുന്നു.
സംഗീതം - അനിരുദ്ധ് രവിചന്ദ്രർ, ഛായഗ്രഹണം - ആർ രത്നവേലു, പ്രൊഡക്ഷൻ ഡിസൈനർ - സാബു സിറിൾ