inner-image

ന്യൂഡൽഹി : തലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം ഗുരുതരമാണെന്ന് വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.മലിനീകരണ വിഷയത്തിൽ അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകനുമായ അപരാജിത സിംഗ് ജസ്റ്റിസുമാരായ അഭയ് ഓക്ക, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു, "ഞങ്ങൾ ഇന്ന് കടുത്ത അവസ്ഥയിലാണ്". ഡൽഹി സർക്കാർ ഇതുവരെ മുൻകരുതൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഒന്നും ചെയ്തിട്ടില്ലെന്നും ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി മാറരുതെന്നും അമിക്കസ് ക്യൂറി കൂട്ടിച്ചേർത്തു. നവംബർ 25നകം തലസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് ശാശ്വത നിരോധനം ഏർപ്പെടുത്തണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഡൽഹി സർക്കാരിനോട് നിർദേശിച്ചിരുന്നു. മലിനീകരണം തടയാൻ പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

Ad Image Ad Image Ad Image Ad Image Ad Image Ad Image