എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിന് അവസാനം മണിമുഴങ്ങിക്കഴിഞ്ഞു: ദീപദാസ് മുന്‍ഷി
ഗതികെട്ട പിണറായി ഭരണം അവസാനിപ്പിക്കാനുള്ള സമരമുഖത്തേക്ക് കടക്കുകയാണ് യുഡിഎഫ് എന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പോടെ ഈ പോരാട്ടത്തിന് ഫലം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. സിനിമകളിലെ വില്ലനെ പോലെ പെരുമാറുന്ന എഡിജിപി അജിത് കുമാർ നടത്തുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തികൾക്കും മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷണം ഒരുക്കുന്നു. ഭരണപക്ഷത്തെ ഒരു എംഎൽഎ തന്നെ ഇതിനെതിരെ പരസ്യമായി രംഗത്ത് വരുന്നത് പിണറായി സർക്കാരിന്റെ ഗതികേട് തുറന്നുകാണിക്കുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.