inner-image

ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നുള്ള പൊട്ടിത്തെറിയിൽ നാഥനില്ലാതായ തൃശൂർ ഡി.സി.സിക്കും യു.ഡി.എഫിനും ഒടുവിൽ നാഥൻമാരാവുന്നു. തൃശൂർ ഡി.സി.സി പ്രസി‍ഡന്റായി നിലവിൽ ഡി.സി.സിയുടെ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റിനെ നിയമിച്ചു. എ ഗ്രൂപ്പുകാരനായിരുന്ന ജോസഫ് ടാജറ്റ് ഇപ്പോൾ കെ.സി വിഭാഗത്തിനൊപ്പം നിൽക്കുന്ന എ വിഭാഗത്തിന്റെ ജില്ലയിലെ നേതാവാണ്. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് മുൻ എം.എൽ.എയും മുതിർന്ന നേതാവും കെ.മുരളീധരൻ നേതാവുമായ ടി.വി ചന്ദ്രമോഹനെയും നിയമിച്ചു.ജോസഫ് ടാജറ്റിന്റെ നിയമനം എ.ഐ.സി.സി അംഗീകരിച്ചു. ഇന്ന് തന്നെ കെ.പി.സി.സി ഉത്തരവ് പുറപ്പെടുവിക്കും. യു.ഡി.എഫ്. ചെയർമാൻ സ്ഥാനത്ത് ടി.വി ചന്ദ്രമോഹന്റെ നിയമനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടുത്ത ദിവസവും പ്രഖ്യാപിക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image