Local News, Crime News
സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച 27,680 അക്കൗണ്ടുകൾക്കു പൂട്ടിട്ട് കേരള പോലീസ്
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകള്‍ക്ക് പോലീസ് പൂട്ടിട്ടു. തട്ടിപ്പുകാരുടെ അക്കൗണ്ടുകളും വാടകയ്ക്ക് നല്‍കുന്ന മ്യൂള്‍ അക്കൗണ്ടുകളും ഉള്‍പ്പെടെയാണിത്.
ഇതുകൂടാതെ 11,999 സിംകാർഡുകളും 17,734 വെബ്സൈറ്റുകളും സൈബർ ഡിവിഷന്റെ കീഴില്‍ പ്രവർത്തിക്കുന്ന സൈബർ ഫ്രോഡ് ആൻഡ് സോഷ്യല്‍മീഡിയ വിങ് പ്രവർത്തനരഹിതമാക്കി. 8369 സാമൂഹികമാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടിയെടുത്തു.
ഓണ്‍ലൈൻ സാമ്ബത്തിക കുറ്റകൃത്യം അറിയിക്കാനുള്ള 1930 ഹെല്‍പ്പ് ലൈൻ നമ്ബറില്‍ 2023-ല്‍ 23,748 പരാതി ലഭിച്ചു. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 201 കോടിരൂപയില്‍ 37 കോടിരൂപ വീണ്ടെടുത്തു. ഇക്കൊല്ലം ഓഗസ്റ്റ് വരെ ലഭിച്ച 27,723 പരാതികളില്‍ നഷ്ടപ്പെട്ട 514 കോടിരൂപയില്‍ 70 കോടി തിരിച്ചുപിടിക്കാൻ പോലീസിനു കഴിഞ്ഞു.