Crime News
പതിനാലുകാരി ഗര്‍ഭിണി; വീട്ടുകാരെ ഞെട്ടിച്ച് സ്കാൻ റിസൽട്ട്; പീഡിപ്പിച്ചത് ബന്ധുവെന്ന് സംശയം
കോട്ടയം പാമ്പാടിയില്‍ 14 വയസുകാരി ഗര്‍ഭിണിയായി. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. കുട്ടി പൂര്ണഗര്ഭിണിയാണെന്നത് വീട്ടുകാരെ ഞെട്ടിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്കാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് പറഞ്ഞതോടെ സ്കാനിംഗ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
ഡോക്ടര്‍ വിവരം വീട്ടുകാരെയും പോലീസിനെയും അറിയിച്ചു. പിന്നാലെ പോലീസ് കുട്ടിയുടെ ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. കുട്ടിയെ പീഡിപ്പിച്ചത് ബന്ധുതന്നെയാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്. ഇയാള്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റുചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്.