inner-image

പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് പരിശോധിച്ചുവെന്ന് എം.വി. ഗോവിന്ദന്‍. പരാതിയില്‍ പത്തനംതിട്ട എസ്.പി. ആയിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തുവെന്നും പി.വി. അന്‍വറിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അത് ഭരണതലത്തില്‍ പരിശോധിക്കേണ്ടതാണെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളതെന്നും പാര്‍ട്ടി തലത്തില്‍ പരിശോധനയില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ പി.വി. അന്‍വര്‍ പരാതി നല്‍കിയിട്ടില്ലെന്നും എഴുതി നല്‍കിയിട്ടുള്ള പരാതികളിലൊന്നും പി ശശിയെ സംബന്ധിച്ച കാര്യങ്ങളില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി

Ad Image Ad Image Ad Image Ad Image Ad Image Ad Image