inner-image

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നൽകി. ഡ്രൈ ഡേ പൂർണ്ണമായും ഒഴിവാക്കില്ല. എന്നാൽ ഉപാധികളോടെ ഡ്രൈഡേയിൽ ഇളവ് നൽകും . ടൂറിസം ഡെസ്റ്റേഷൻ സെൻററുകള്‍, അന്തർ ദേശീയ സമ്മേളങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളിൽ ഡ്രൈഡേയിൽ ഇളവ് അനുവദിക്കും. മുൻകൂർ അനുമതി വാങ്ങിയാൽ മാത്രം മദ്യം ഡ്രൈയിൽ വിതരണം ചെയ്യാൻ അനുമതി നൽകും.  ഐടി പാർലറുകളിൽ മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. പുതിയ നയം ഔദ്യോഗികമായി പുറത്തിറങ്ങി ശേഷം ചട്ടഭേദഗതിയിലൂടെ ലൈസൻസ് നൽകും. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കില്ല. കള്ള് ഷാപ്പുകള്‍ നവീകരിക്കാനുള്ള നിർദ്ദേശങ്ങളും പുതിയ മദ്യനയത്തിലുണ്ട്. ഡ്രൈ ഡേ മാറ്റുന്നതിനായി ബാറുടമകള്‍ പണപ്പിരിവ് നടത്തുന്നതായി ആരോപണം വന്നതിന് പിന്നാലെയാണ് സർക്കാർ ഡ്രൈ ഡേ മാറ്റാൻ സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ പ്രചരിച്ചത്. ഡ്രൈ ഡേ മാറ്റിയാൽ സർക്കാരിന് കോടികളുടെ അധിക വരുമാനമുണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറി തല റിപ്പോർട്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image