തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടാകാതിരുന്നാല്‍ തനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയുമെന്ന് മുൻ മന്ത്രിയും സി പി ഐ നേതാവുമായ വി.എസ്. സുനിൽകുമാർ. പൂരം അലങ്കോലപ്പെട്ടത് ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുമെന്ന് കേരള സർക്കാരും മുഖ്യമന്ത്രിയും ഉറപ്പ് തന്നതാണ്.പക്ഷെ വിവരാവകാശ നിയമപ്രകാരം ഇത് സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടപ്പോൾ അന്വേഷണം നടത്തിയിട്ടില്ല എന്ന് മറുപടി ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഞെട്ടലുണ്ടാക്കുന്നതാണെന്നും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.