Health
കോവിഡ് ബാധിച്ച കുട്ടികളിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയിലധികം; പഠനം
കോവിഡ് ബാധിച്ച കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത ഇരട്ടിയിലധികമെന്ന് പഠനം. കോവിഡ് ബാധിച്ച കുട്ടികളിൽ അണുബാധയ്ക്ക് ശേഷം ഒന്ന് മുതൽ ആറ് മാസത്തിനുള്ളിൽ രോഗാവസ്ഥ വരാനുള്ള സാധ്യതയുണ്ടെന്ന് വെസ്റ്റേൺ റിസർവ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 2020 ജനുവരി മുതൽ 2022 ഡിസംബർ വരെയുള്ള മെഡിക്കൽ രേഖകൾ ഗവേഷകർ പരിശോധിച്ചു.
എന്താണ് ടൈപ്പ് 2 പ്രമേഹം?
ശരീരം ഇൻസുലിനെ പ്രതിരോധിക്കുകയോ ആവശ്യത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതെ വരികയോ ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാൻ കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹം വിട്ടുമാറാത്ത അവസ്ഥയാണ്. അമിതവണ്ണ, അനാരോഗ്യകരമായ ഭക്ഷണക്രമം, അലസമായ ജീവിത ശൈലി എന്നിവയാണ് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. ഇത് കാലക്രമേണ ഹൃദ്രോഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.