inner-image

കണിമംഗലം : കൂർക്കഞ്ചേരി കൃഷിഭവൻ പരിധിയിൽ വരുന്ന കണിമംഗലം കോൾ കർഷകസമിതിയുടെ പാടശേഖരത്തിലെ കോൽപ്പടവിലെ മടമ്പടി പടവിൽ പൊൻമണി നെല്ലിൻ്റെ ഞാറ്റടിയുടെ പറിച്ചുനടീൽ ഉദ്ഘാടനവും ഒടുക്കുഴി പടവിലെ ഉമ നെൽവിത്ത് വിതയുടെ ഉദ്ഘാടനവുമാണ് വയലിലിറങ്ങി ജില്ലാ കലക്ടർ അർജുൻ പാണ്ട്യൻ നിർവഹിച്ചു. നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പുതു തലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം പാടശേഖരത്തിലിറങ്ങിയത്. വിത്ത് വിത മുതൽ കൊയ്ത്തുവരെയും, കൊയ്ത്തു മുതൽ നെല്ല് സംഭരണം വരെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ , കർഷക സമിതി ഭാരവാഹികൾ എന്നിവരുമായും കലക്ടർ ചർച്ച ചെയ്തു.

Ad Image Ad Image Ad Image Ad Image Ad Image Ad Image