Health
അറിഞ്ഞിരിക്കാം നാളികേരത്തിന്‍റെ ആരോഗ്യ ഗുണങ്ങൾ
നാളികേരത്തിന്‍റെ
ആരോഗ്യ ഗുണങ്ങൾ
ഇരുമ്പ്,
മഗ്നീഷ്യം, സിങ്ക്, കോപ്പർ, സെലീനിയം തുടങ്ങി അവശ്യ പോഷകങ്ങളുടെ കലവറയാണ് നാളികേരം. ഇത് ദഹന വ്യവസ്ഥയെ
മെച്ചപ്പെടുത്തുന്നതിനൊപ്പം
ഭക്ഷണ ശേഷം സംതൃപ്തിയും നൽകുന്നു.
കൂടാതെേ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നാളികേരം സഹായിക്കും.
നാളികേരത്തിൽ
അടങ്ങിയ ഇരമ്പ്, കോപ്പർ എന്നിവ ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കാൻ സഹായിക്കും.
കൂടാതെ
നാളികേരത്തിൽ
വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളത്. ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും
ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.
ചർമത്തിന്റെയും
മുടിയുടെയും ആരോഗ്യത്തിനും നാളികേരം
നല്ലതാണ്. പതിവായി വെളിച്ചെണ്ണ ശരീരത്തിലും മുടിയിലും പുരട്ടുന്നത് ചർമം മൃദുവാകാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.
കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾ മാറാനും വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്.
നാളികേരത്തിൽ
അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, പ്രോട്ടീൻ എന്നിവ ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.