Politics
അതിഷിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 21ന്
നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷിക്കൊപ്പം 4 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. , കൈലാഷ് ഗഹ്ലോട്ട്,ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ,സൗരഭ് ഭരദ്വാജ്, എന്നിവർ ആയിരിക്കും അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത. സെപ്റ്റംബർ 21നാണ് അതിഷി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിപദം രാജിവെച്ചതോടു കൂടിയാണ് ധനം, റവന്യൂ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വകുപ്പുകൾ കെജരിവാൾ മന്ത്രിസഭയിൽ കൈകാര്യം ചെയ്തിരുന്ന അതിഷി മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്.
കോൺഗ്രസിന്റെ ഷീല ദീക്ഷിതിനും ബിജെപിയുടെ സുഷമ സ്വരാജിനും ശേഷം അധികാരമേൽക്കുന്ന മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാകും അതിഷി. നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന 2025 ഫെബ്രുവരി വരെയായിരിക്കും അതിഷിയുടെ കാലാവധി.