inner-image

രോ​ഗ്യ​ ഗുണങ്ങൾ ഏറെയുള്ള ചിയ വിത്തുകൾ കുട്ടികൾക്കും പ്രിയപ്പെട്ടതാണ്. എന്നാൽ നിർജ്ജലീകരണവും രോ​ഗപ്രതിരോധ ശേഷിയും വർധിപ്പിക്കാൻ സഹായിക്കുന്ന ചിയ വിത്തുകൾ എന്നാൽ കുട്ടികളിൽ കഴിക്കേണ്ടതിന് ഒരു അളവുണ്ട്. ദിവസവും 10 ഗ്രാമില്‍ കൂടുതല്‍ ചിയ വിത്തുകൾ കുട്ടികൾക്ക് നൽകാതിരിക്കുന്നതാണ് നല്ലതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. കൂടാതെ ചിയ വിത്തുകൾക്ക് പൊതുവെ അലർജിക് സ്വഭാവമില്ലെങ്കിലും കുട്ടികൾ മിതമായ രീതിയിൽ കൊടുത്തു തുടങ്ങുന്നതാണ് നല്ലതെന്നും ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ഇത് സംതൃപ്തി നല്‍കാനും ദീര്‍ഘ നേരം വിശപ്പടങ്ങാനും ഇത് സഹായിക്കും. സ്കൂളിൽ പോകുന്ന കുട്ടികൾ പൊതുവെ വെള്ളം കുടിക്കാൻ മടി കാണിക്കാറുണ്ട്. ഇത്തരം കുട്ടികൾക്ക് ചിയ വിത്തുകള്‍ വെള്ളത്തിലും ജ്യൂസിലുമായി കുതിർത്ത് നൽകുന്നത് ശരീരത്ത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികള്‍, ഭക്ഷണം ചവയ്ക്കാത്ത കുട്ടികളും ചിയ വിത്തുകള്‍ ഒഴിവാക്കുന്നതാകും നല്ലത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image