International
ചൈനയില്‍ കിൻഡര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടുന്നു; ജനന നിരക്ക് കുറയുന്നതാണ് കാരണം
ബെയ്ജിംഗ്: ചൈനയിലെ ആയിരക്കണക്കിനു കിൻഡർഗാർട്ടനുകള്‍ അടച്ചുപൂട്ടി.ജനനനിരക്ക് വൻതോതില്‍ കുറഞ്ഞതോടെയാണ് കിൻഡർഗാർട്ടനുകള്‍ പൂട്ടാനുള്ള പ്രധാന കാരണം.
2023ല്‍ 1,808 കിൻഡർഗാർട്ടനുകളാണു രാജ്യമൊട്ടാകെ അടച്ചുപൂട്ടിയത്.കിൻഡർഗാർട്ടനുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞു.കഴിഞ്ഞ വർഷം 4.09 കോടി കുട്ടികളാണു ചേർന്നത്. തലേവർഷത്തെ അപേക്ഷിച്ച് 53.5 ലക്ഷം കുട്ടികള്‍ കുറഞ്ഞു-11.55 ശതമാനത്തിന്‍റെ കുറവ്.ജനസംഖ്യയിൽ വൻ ഇടിവാണ് ചൈനയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.