Local News
ചികിൽസ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
ഒല്ലൂർ : ഒല്ലൂരിൽ ചികിൽസ വൈകിയതിനാൽ കുട്ടി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികിൽസ തേടിയ നടത്തറ സ്വദേശി ദ്രിയാഷ് ( ഒന്ന് ) ആണ് മരിച്ചത്. ഡോക്ടർക്ക് പകരം നഴ്സ് ചികിൽസിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ആരോഗ്യനില വഷളായപ്പോൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചികിൽസ നൽകിയതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.