Crime News
തിരുപ്പത്തൂർ ആമ്ബൂരിൽ കടം വാങ്ങിയ പണം തിരികെ നൽകാതിരുന്നതിന് യുവാവ് സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.
തിരുപ്പത്തൂർ ആമ്ബൂരിൽ കടം വാങ്ങിയ പണം തിരികെ നൽകാതിരുന്നതിന് യുവാവ് സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വടിവേൽ നഗർ പിള്ളയാർ കോവിൽ സ്ട്രീറ്റിലെ യോഗരാജ്-വിനിത ദമ്പതികളുടെ മക്കളായ യോഗിത് (6) ദർശൻ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. വെല്ലൂർ ഗുഡിയാത്തം സ്വദേശിയായ വസന്തകുമാർ (25) ആണ് പോലീസ് പിടിയിലായിട്ടുള്ളത്. യോഗരാജും വസന്തകുമാറും കെട്ടിട നിർമാണ കരാർ ജോലികൾ ചെയ്യുന്ന സുഹൃത്തുകളാണ്.
യോഗരാജ്, കുറച്ച് ദിവസങ്ങൾ മുമ്പ്, വസന്തകുമാറിൽ നിന്നും 14,000 രൂപ കടം വാങ്ങിയെങ്കിലും ആ തുക തിരിച്ചുനൽകാതെ പോയി. ഈ പ്രശ്നത്തെ തുടർന്ന് വസന്തകുമാറിന്റെ ഭാര്യ പിണങ്ങി, സ്വന്തം വീട്ടിലേക്ക് പോയി. ഇതോടെ വസന്തകുമാർ കഠിന വിഷാദത്തിലായിരുന്നു. ഭാര്യ പിണങ്ങിപ്പോകാൻ യോഗരാജ് കാരണമാണെന്ന വൈരാഗ്യത്തെ തുടർന്നാണ്, കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്ന് പോലീസ് പറയുന്നു