Local News
മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്.അദ്ദേഹത്തിന്റെ പിംഗള കേശിനി എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. നിരവധി ഗാനങ്ങളുടെയും കവിതകളുടെയും വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും സുപ്രസിദ്ധനാണ് കെ ജയകുമാര്‍.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചുള്ള ജയകുമാർ നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറാണ്.