Local News
കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ അതിജീവിക്കുന്ന ബാക്റ്റീരിയകളെ കണ്ടെത്തി ഐ സി എം ആർ
കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ച് ഐ.സി.എം.ആർ.
ആന്‍റിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ തീവ്രയജ്ഞം നടക്കുമ്ബോഴാണ് നിർണായകമായ കണ്ടെത്തല്‍. കേരളത്തിനു പുറമേ, തെലങ്കാനയില്‍നിന്നുള്ള സാമ്ബിളുകളിലും ജീൻ പ്രൊഫൈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യവസായികാടിസ്ഥാനത്തില്‍ പ്രൗള്‍ട്രി ഫാമുകള്‍ ആരംഭിച്ചതോടെ കോഴിവളർത്തലിന് വ്യാപകമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഇതാണ് ആന്‍റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യത്തിന് കാരണമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
ശ്വാസകോശ രോഗങ്ങള്‍ക്കു പുറമേ, മൂത്രാശയ അണുബാധ, ഉദരസംബന്ധമായ അണുബാധ എന്നിവക്ക് കാരണമാകുന്ന ബാക്ടീരിയകളും ഇക്കൂട്ടത്തിലുണ്ട്. പാകം ചെയ്താലും ചില ബാക്ടീരിയകള്‍ നിലനില്‍ക്കും. നിലവില്‍ ന്യൂമോണിയക്ക് മരുന്നുണ്ട്. പക്ഷേ, അതിജീവന ശേഷി നേടിയ ഈ ബാക്ടീരിയകള്‍ മൂലമുള്ള രോഗബാധകളില്‍ മരുന്നുകള്‍ ഫലിക്കില്ലെന്നതിനാല്‍ ചികിത്സ പ്രതിസന്ധിയിലാകുമെന്നതാണ് പൊതുജനാരോഗ്യ ആരോഗ്യ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളി.