Entertainment
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓർമ്മകൾക്ക് ഇന്ന് 50 വയസ്സ്
ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഓർമ്മയായിട്ട് ഇന്നേക്ക് 50 വർഷംതികയുകയാണ്.പാലക്കാട് നിന്നുള്ള ഒരു കർണാടക സംഗീത ഗായകനായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. ചെമ്പൈ എന്ന ഗ്രാമനാമത്തിൽ അല്ലെങ്കിൽ ഭാഗവതർ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം 1896-ൽ പാലക്കാടിനടുത്തുള്ള കോട്ടായി എന്ന സ്ഥലത്ത് ജന്മാഷ്ടമി ദിനത്തിൽ അനന്തഭാഗവതർക്കും പാർവതി അമ്മാളിനും ജനിച്ചു. ശക്തമായ ശബ്ദത്തിനും ഗംഭീരമായ ആലാപന ശൈലിക്കും ചെമ്പൈ ശ്രദ്ധിക്കപ്പെട്ടു.യേശുദാസ് അടക്കം അനേകം ശിഷ്യ ഗണങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.1974 ൽ അദ്ദേഹം മരണപ്പെട്ടു.അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചെമ്പൈ സംഗീതോത്സവം എല്ലാ വർഷവും നടത്തി വരുന്നു.