inner-image

ചേലക്കര  : വോട്ടെടുപ്പുദിവസമായ ബുധനാഴ്ച ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ, അർധസർക്കാർ, സ്വകാര്യസ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണകേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർക്കാർ, അർധസർക്കാർ, സ്വകാര്യസ്ഥാപനങ്ങൾക്കും വോട്ടെടുപ്പിന്റെ തലേദിവസമായ ചൊവ്വാഴ്ചയും അവധിപ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ കളക്ടർ ഉത്തരവിറക്കി.

Ad Image Ad Image Ad Image Ad Image Ad Image Ad Image