തിരുവനന്തപുരം : ജില്ലയിലെ കൊച്ചുവേളി,നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷൻ്റെ പേര് തിരുവനന്തപുരം നോർത്ത് എന്നും നേമം റെയില്‍വേ സ്റ്റേഷൻ്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും മാറ്റി കൊണ്ടാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. പേര് മാറ്റം ഔദ്യോഗികമായി നിലവില്‍ വരണമെങ്കില്‍ റെയില്‍വേ ബോർഡിന്റെ ഉത്തരവ് കൂടി പുറത്ത് വരണം