inner-image

യുവേഫ ചാമ്ബ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ബാഴ്സലോണക്കും ആഴ്സണലിനും എ.സി മിലാനും അത്ലറ്റിക്കൊ മഡ്രീഡിനും ജയം. അതേസമയം, മാഞ്ചസ്റ്റർ സിറ്റി യുവൻ്റസിനോട് പരാജയപ്പെട്ടു. ബൊറുസ്സിയ ഡോർട്ടുണ്ടിനെതിരെ 3-2നായിരുന്നു ബാഴ്സയുടെ ജയം 52-ാം മിനിറ്റിൽ റാഫീഞ്ഞയും 75, 85 മിനിറ്റുകളിൽ ഫെറാൻ ടോറെസുമാണ് ഗോൾ നേടിയത്. 60, 78 മിനിറ്റുകളിൽ സെഹു ഗിറാസ്സിയാണ് ബൊറൂസ്സിയയുടെ ഗോൾ നേടിയത്.ബുക്കായോ സാക്ക നേടിയ ഇരട്ട ഗോളിൻ്റെയും (34, 78), ഹാവേർഴ്സ് 88-ാം മിനിറ്റിൽ നേടിയ ഗോളിൻ്റെയും കരുത്തിലാണ് മൊണോക്കോയെ ആഴ്സണൽ 3-0ന് തോൽപ്പിച്ചത്. ജയത്തോടെ ആറ് കളികളിൽ നിന്ന് 13 പോയിന്റോടെ ആഴ്സണൽ ചാമ്ബ്യൻസ് ലീഗിൽ മൂന്നാംസ്ഥാനത്തെത്തി.എ.സി മിലാൻ 2-1ന് സെർവിന സ്വെസ്മയെയാണ് പരാജയപ്പെടുത്തിയത്. അത്ലറ്റിക്കൊ മാഡ്രിഡ് 3-1ന് സ്ലോവൻ ബ്രാറ്റിസ്ലാവയെയും പരാജയപ്പെടുത്തി. അതേസമയം, കരുത്തരായ മാഞ്ചസ്റ്റർ സിറ്റി 2-0ന് യുവന്റസിനോട് പരാജയപ്പെട്ടു.

Ad Image Ad Image Ad Image Ad Image Ad Image Ad Image