inner-image

നിയന്ത്രണം വിട്ട ബൈക്ക് ചാലക്കുടി മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലൂർ കരുവൻകുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിന്റെ മകൻ ആൽവിൻ(29) ആണ് മരിച്ചത്. നെടുമ്പാശ്ശേരി എയർപോർട്ടിലെ ജീവനക്കാരനായ ആൽവിൻ വ്യാഴാഴ്ച രാത്രി 12 മണിക്ക് ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോളായിരുന്നു അപകടം. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Ad Image Ad Image Ad Image Ad Image Ad Image Ad Image