inner-image

മുൻ വർഷങ്ങളേക്കാൾ രാജ്യത്തെ കാർ വിപണി കഴിഞ്ഞ കുറച്ചു മാസങ്ങളായി വളരെ മന്ദതയിലാണ്. വരുന്ന ഉത്സവ സീസൺ അതിനൊരു മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കാർ കമ്പനികൾ.പൊതു തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങൾ എന്നിവയാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വിൽപന കുറയാൻ കാരണം. കഴിഞ്ഞ ഓണത്തിന് മാരുതി സുസുക്കി 11 ശതമാനം വർദ്ധന രേഖപ്പെടുത്തിയിരുന്നു. അതു കൊണ്ട് തന്നെ രാജ്യത്തെ വരാനിരിക്കുന്ന ഉത്സവ സീസണും ഇതു പോലെ നല്ലൊരു വളർച്ച രേഖപ്പെടുത്താൻ കാർ കമ്പനികൾക്ക് സാധിക്കും എന്നു തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.

Ad Image Ad Image Ad Image Ad Image Ad Image Ad Image