International
കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി
കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കൻ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ജിയോളജിക്കൽ
സർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള ഫെൺഡെയ്‌ലിലാണ് ഭൂചലനമുണ്ടായത്. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെയായിരുന്നു ഭൂചലനം.സുനാമി മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.ഇതുവരെ ആളപായമോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.