inner-image

ബെംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളിൽ കാൻസറിന് കാരണമാകുന്ന ചേരുവകള്‍ കണ്ടെത്തി.അതിനു പിന്നാലെ മുന്നറിയിപ്പു നൽകി കർണാടക സർക്കാർ.കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.പരിശോധിച്ച 235 കേക്ക് സാമ്ബിളുകളില്‍ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. എന്നാല്‍ 12 എണ്ണത്തില്‍ അപകടകരമായ കൃത്രിമ നിറങ്ങള്‍ ചേർത്തിട്ടുണ്ട്. ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി വിപണിയില്‍ ഏറെ പ്രിയങ്കരമായ കേക്ക് ഇനങ്ങളിലാണ് ഇത്തരം കൃത്രിമ നിറങ്ങള്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്.

അലൂറ റെഡ്, സണ്‍സെറ്റ് യെല്ലോ എഫ്‌സിഎഫ്, പോണ്‍സോ 4ആർ, ടാർട്രാസൈൻ, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ കേക്കുകളില്‍ ഉപയോഗിക്കരുതെന്ന് കർണാടക ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സർക്കാർ ബേക്കറികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image